വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്ത് വന്‍ അഗ്നിബാധ. അര്‍ദ്ധരാത്രിയുണ്ടായ തീപിടുത്തത്തില്‍ 40 ഓളം ബോട്ടുകള്‍ കത്തിനശിച്ചു.
രണ്ട് തൊഴിലാഴികള്‍ക്ക് പരിക്കേറ്റു. നിരവധി അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാതക ചോര്‍ച്ചയാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരു ബോട്ടിലാണ് തീ ആദ്യം കണ്ടത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നു. എന്നാല്‍ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
അജ്ഞാതരായ ചിലര്‍ ബോട്ടുകള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്നാണ് ഇവരുടെ ആരോപണം.
35 യന്ത്രവത്കൃത ഫൈബര്‍ ബോട്ടുകളും കത്തിനശിച്ചിട്ടുണ്ടെന്ന് വിശാഖപട്ടണം ഡിവൈഎസ്പി ആനന്ദ് റെഡ്ഡി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന 16 വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.
രാത്രിയായതിനാല്‍ ആളപായമുണ്ടായില്ല. ഒരാഴ്ച മുന്‍പ് താനെയിലെ ഭിവണ്ടിയില്‍ നാല് ഷോപ്പുകള്‍ക്ക് തീപിടിച്ചിരുന്നു.