സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം എഡിഷെന്റ ടൈറ്റില്‍ സ്പോണ്‍സറാകാന്‍ സന്നദ്ധത അറിയിച്ച് ബാബാ രാംദേവിെന്റ പതഞ്ജലിയും രംഗത്ത്. വമ്ബന്‍ തുകക്ക് അഞ്ച് വര്‍ഷത്തേക്ക് കരാര്‍ ചെയ്ത െഎ.പി.എല്‍ ടൈറ്റില്‍ സ്പോണ്സര്ഷിപ്പില് നിന്നും വിവോ പിന്‍വാങ്ങിയതിന് പിന്നാലെ ബി.സി.സി.െഎ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്കണോമിക് ടൈംസിനോട് സംസാരിക്കവേ പതഞ്ജലിയുടെ വക്താവായ എസ്.കെ ടിജരവാലയാണ് സന്നദ്ധത അറിയിച്ചത്.
െഎ.പി.എല്‍ പോലുള്ള ടൂര്‍ണമെന്റിെന്റ ടൈറ്റില്‍ സ്പോണ്‍സറാകാന്‍ സാധിച്ചാല്‍ ആഗോള മാര്‍ക്കറ്റില്‍ പതഞ്ജലിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവോ ബി.സി.സി.ഐയ്ക്ക് നല്‍കിവന്നിരുന്നത്. ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ ഗണ്യമായ കുറവ് വരുത്താന്‍ വിവോ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്രയും തുക പതഞ്ജലി മുടക്കുമോ എന്ന കാര്യവും സംശയമാണ്.
ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ബി.സി.സി.െഎ സമീപിച്ചെങ്കിലും ടെലികോം ഭീമന്‍മാരായ റിലയന്‍സ് ജിയോ തയാറായി മുന്നോട്ട് വന്നിരുന്നില്ല. നിലവില്‍ ബി.സി.സി.െഎയുമായി സഹകരിക്കുന്ന പേടിഎം, ബൈജൂസ് ലേണിങ് ആപ്പ്, െഎ.പി.എല്‍ പാര്‍ട്ണര്‍മാരായ ടാറ്റാ മോേട്ടാര്‍സ്, ഡ്രീം ഇലവന്‍, ആമസോണ്‍ എന്നിവരെയും ബോര്‍ഡ് സമീപിച്ചിട്ടുണ്ട്. എന്നാല്‍, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ പലതും ചൈനീസ് നിക്ഷേപമുള്ള കമ്ബനികളുമാണ്.