വിവാഹ പാര്‍ട്ടിയില്‍ സ്വപ്‌ന യുവാവിനെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; പങ്കെടുത്തത് ഐ.ടി സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച്‌ നടന്ന വിവാഹ പാര്‍ട്ടിയില്‍ സ്വപ്‌ന യുവാവിനെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്വപ്‌നയുടെ സഹോദര ന്‍റെ വിവാഹ പാര്‍ട്ടിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നന്ത്. സഹോദര ന്‍റെ വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വപ്‌ന യുവാവിനെ മര്‍ദിക്കുന്നത്. ഈ പാര്‍ട്ടിയില്‍ ചില യുവാക്കള്‍ക്കൊപ്പം സ്വപ്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഐ.ടി സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പാര്‍ട്ടിയില്‍ ആരൊക്കെ പങ്കെടുത്തെന്ന് അറിയാനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിലാണ് കല്യാണ പാര്‍ട്ടി നടന്നത്. സഹോദര ന്‍റെ ഭാര്യയുടെ ബന്ധുവായ യുവാവിനെയാണ് സ്വപ്‌ന മര്‍ദിക്കുന്നത്. പാര്‍ട്ടി കഴിഞ്ഞ് തിരികെ പോകുന്ന യുവാവിനെ സ്വപ്ന പിടിച്ചിരുത്തിയാണ് സംസാരിക്കുന്നതും ഒടുവില്‍ മര്‍ദിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടന്ന ഹോട്ടലില്‍ അന്ന് തമ്ബാനൂര്‍ പൊലീസ് എത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ അന്ന് കേസ് ഒഴിവാക്കുകയായിരുന്നു.

Related posts

Leave a Comment