വിവാഹ ഓർമ്മകൾ പങ്കുവച്ച് ബാലചന്ദ്രമേനോൻ. തിരക്കഥ, സംവിധാനം, അഭിനയം, ചലച്ചിത്ര മാധ്യമ പ്രവർത്തകൻ, ഗാനരചന , തുടങ്ങി എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി മാറിയ ബാലചന്ദ്രമേനോൻ മലയാള സിനിമാ രംഗത്തെ സകലകലാവല്ലഭൻ ആയി . ഇപ്പോൾ വിവാഹ വാർഷിക ദിനമായ ഇന്ന് ഓർമ്മകൾ പങ്കു വെച്ച അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ച് കുറിപ്പ് ഇങ്ങനെയാണ്. കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ
ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..
മെയ് 12 ….
അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി …
അച്ഛനായി …
മരുമകനായി …
അമ്മായി അച്ഛനായി …
എന്തിന് ? അപ്പൂപ്പനായി ..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം !
ദൈവത്തിനു സ്തുതി !
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി !
കോവിഡിന്റെ ക്രൂരമായ “മരണ കൊയ്ത്തു ” നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ?
ഏവർക്കും സുഖാശംസകൾ !
that’s ALL your honour !
https://www.facebook.com/photo?fbid=321834989305004&set=a.249709023184268