വിവാഹവാര്‍ഷികം പോലുമായില്ല; വിവാഹത്തിനായി വാങ്ങിച്ച വീട് വില്‍ക്കാനൊരുങ്ങി നിക് ജോനാസും പ്രിയങ്കയും

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി അമ്ബരപ്പിച്ച പ്രിയങ്ക ചോപ്രയും യുഎസ് ഗായകനും സംഗീതജ്ഞനുമായ നിക് ജൊനാസും വിവാഹിതരായപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു താരദമ്ബതികള്‍ എവിടെ താമസമാക്കുമെന്നത്. സ്ഥിരതാമസം മുംബൈയിലായിരിക്കുമോ അതോ യുഎസിലായിരിക്കുമോ എന്ന സംശയം ശക്തമാകുന്നതിനിടെയാണ് നികും പ്രിയങ്കയും ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സില്‍ 6.5 മില്യന്‍ ഡോളര്‍ (ഏകദേശം 46 കോടി രൂപ) മുടക്കി വാങ്ങിച്ച വീട്ടിലേക്ക് താമസം മാറിയത്. നിക് വാങ്ങിച്ച ഈ വീടിന് പരിസരത്തായാണ് ഹോളിവുഡ് സെലിബ്രിറ്റികളായ ജെന്നിഫര്‍ ലോറന്‍സ്, ടെയ്‌ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുടെ ആഢംബര ഭവനങ്ങളും.

എന്നാല്‍ നിക്-പ്രിയങ്ക ദമ്ബതികള്‍ വിവാഹവാര്‍ഷികം ആഘോഷിക്കും മുമ്ബ് തന്നെ തങ്ങളുടെ സ്വപ്‌നഭവനം വില്‍ക്കാനൊരുങ്ങുകയാണ്. ഈ വാര്‍ത്ത കേട്ട് ഞെട്ടിയ ആരാധകര്‍ കാരണമന്വേഷിച്ച്‌ പുറകെ കൂടിയിട്ടും കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ 2018 ലാണ് നിക് വീട് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയതും. ഇപ്പോള്‍ വില്‍പ്പനയ്ക്കിട്ട വീടിന് നിക് പ്രതീക്ഷിക്കുന്ന വില 6.9 മില്യന്‍ ഡോളറാണ്.

കാലിഫോര്‍ണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം. വൈറ്റ് ഓക്ക് ഫ്‌ലോറിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്.

 

Related posts

Leave a Comment