ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ളിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത്. നിയമങ്ങള്‍ പിന്‍വലിച്ച് താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം.
മറ്റൊരു ഫോര്‍മുലയ്‍ക്കും വഴങ്ങില്ലെന്നും രാകേഷ് തിക്കായത് പറഞ്ഞു. 1988ല്‍ രണ്ടരലക്ഷം കര്‍ഷകരെ അണിനിരത്തി ഡല്‍ഹി ബോട്ട്ക്ളബില്‍ പ്രക്ഷോഭം സംഘടിപ്പിച്ച മഹേന്ദ്രസിങ് തിക്കായതിന്റെ മകനാണ് രാകേഷ് തിക്കായത്.