കാമുകന്റെ വീടിന് തീയിട്ട കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാമുകന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മറ്റൊരു സ്ത്രീ ഫോണ്‍ എടുത്തതിന്റെ ദേഷ്യത്തിലാണ് ഇവര്‍ വീടിന് തീയിട്ടത്.
അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 23കാരിയായ സെനൈദ മേരി സോട്ടോയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ 2 മണിയോടെ കാമുകന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ മേരി സോട്ടോ വീട്ടിനുള്ളിലെ സാധനങ്ങള്‍ മോഷ്ടിച്ചതിന് ശേഷമാണ് വീടിന് തീയിട്ടത്.
വീട് തീയിട്ട് നശിപ്പിച്ചതിനും മോഷണക്കുറ്റവും ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മേരി സോട്ടോ കാമുകന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മറ്റൊരു സ്ത്രീയാണ് ആദ്യം ഫോണെടുത്ത്. ഇതാണ് മേരി സോട്ടോയെ പ്രകോപിപ്പിച്ചത്. ഫോണെടുത്ത സ്ത്രീ കാമുകനായ യുവാവിന്റെ ബന്ധുവാണെന്നാണ് പോലീസ് പറയുന്നത്.
പിന്നാലെ കാമുകന്റെ വീട്ടിലെത്തിയ മേരി സോട്ടോ വീടിനുള്ളിലെ ഓരോ ഭാഗങ്ങളായി തീയിടുകയായിരുന്നു. 5,500 ഡോളറിലധികം നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.
തീയിടുന്നതിന്റെ വീഡിയോയും മേരി സോട്ടോ ചിത്രീകരിച്ചിരുന്നു.