വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറി; ഭൂമിയുടെ പട്ടയം തന്‍റെ പേരിലെന്ന് വസന്ത.

തിരുവനന്തപുരം ലക്ഷംവീട് കോളനിയില്‍ രാജനും കുടുംബവും ഒന്നര വര്‍ഷമായി താമസിക്കുന്ന ഭൂമി തന്റേ‍താണെന്ന് സമീപവാസി വസന്ത ഒരു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

വസ്തു ഒഴിയാന്‍ 6 മാസം മുന്‍പു കോടതി ഉത്തരവിട്ടു. 2 മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. തുടര്‍ന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.
വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുംസമീപവാസി വസന്ത അവകാശപ്പെടുന്നു. എന്നാല്‍, സ്ഥലം പുറമ്ബോക്കാണെന്നും രാജന്റെ
പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

∙ ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്‌. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നില്‍ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച്‌
ആലോചിക്കാമെന്നും വസന്ത പറയുന്നു.

Related posts

Leave a Comment