വില്ലന്‍ വേഷത്തിന് മമ്മൂട്ടിക്ക് 3 കോടി ?

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റ് എന്ന ത്രില്ലര്‍ ചിത്രത്തിനായി മമ്മൂട്ടി മൂന്ന് കോടി പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്നും, ഇതിനായി തയ്യാറെടുക്കുന്നതായും നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതേ കുറിച്ച്‌ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. യുവതാരം അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. വക്കന്‍തംവംസിയാണ് സിനിമയുടെ തിരക്കഥ. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ടോളിവുഡ് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരിടത്തു നിന്നും ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.

Related posts

Leave a Comment