തിരുവനന്തപുരം: സംസ്ഥാനത്തെ നടപ്പു സാമ്ബത്തിക വര്‍ഷത്തെ ബജറ്റില്‍ വിലക്കയറ്റം തടയാന്‍ 2000 കോടിയുടെ പ്രഖ്യാപനം.
സാമ്ബത്തിക മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. എന്നാല്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള വിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ട് കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി വരുമാനം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:
- ബജറ്റ് അവതരണം ദീര്‍ഘമായിരിക്കുമെന്ന് ധനമന്ത്രി. ടാബില്‍ ആണ് ബജറ്റ് വായിക്കുന്നത്.
- ലോകസമാധാനത്തിന് ആഗോളവിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ടുകോടി
- സര്‍വകലാശാല കാമ്ബസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍
- കാമ്ബസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ടപ് ഇന്‍ക്യുബേഷന്‍ യൂണിറ്റ്
- ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം ലക്ഷ്യം
- സര്‍വകലാശാലകള്‍ക്ക് 200 കോടി കിഫ്ബി വഴി
- സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍
- തൊഴില്‍ വൈദഗ്ധ്യത്തിന് വിപുലമായ പദ്ധതികള്‍
- തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബി വഴി 100 കോടി
- എല്ലാ ജില്ലകളിലും നൈപുണ്യ പാര്‍ക്കുകള്‍, ഇതിനായി 350 കോടി