ന്യൂഡല്‍ഹി : ആഭ്യന്തര വിമാനങ്ങളില്‍ യാത്രികര്‍ക്ക് കൈയില് കരുതാവുന്ന ബാഗിന്റെ എണ്ണം ഒന്നായി കുറച്ചു.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്ക് നല്‍കി. നിലവില് മൂന്നു ബാഗുവരെ കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരുന്നു. സുരക്ഷാപരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം.
നിയന്ത്രണങ്ങളെക്കുറിച്ച് യാത്രികരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇത് ഉള്‍പ്പെടുത്താനും നിര്ദേശിച്ചു.