നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സുബി സുരേഷ്. സഹനടിയായുളള റോളുകളിലാണ് നടി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുബി സുരേഷ്. നടിയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ച് എത്തിയ ആള്‍ക്ക് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലോക്ഡൗണ്‍ കാലത്ത് കൃഷിയിലെ വിളവെടുപ്പിനെ കുറിച്ചും കോഴി വളര്‍ത്തലിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം നടി എത്തിയിരുന്നു. എറ്റവുമൊടുവിലായി സുബിയുടെ പോസ്റ്റിന് താഴെ വസ്ത്രത്തെ വിമര്‍ശിച്ച് ഒരാള്‍ എത്തുകയായിരുന്നു.
‘വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍(ഫേസ്ബുക്കില്‍) വരുമ്ബോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നാണ്’ ഇയാള്‍ കമന്റിട്ടത്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂ എന്നും ഇയാള്‍ കമന്റിലൂടെ പറഞ്ഞു. ഇതിന് മറുപടിയായി ‘ഏടീ പോടീ എന്നൊക്കെ നിന്‌റെ വീട്ടിലുളളവരെ വിളിക്കേടൊ കോപീ’ എന്നാണ് സുബി സുരേഷ് മറുപടി നല്‍കിയത്.