കോട്ടയം: നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.
എൻ്റെ പിതാവ് എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.കോട്ടയം: നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ.
വിനായകൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല. എൻ്റെ പിതാവ് എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്നാരോപിച്ചു കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് നടൻ വിനായകനെതിരെ പോലീസ് കേസെടുത്തത്.
എറണാകുളം കോൺഗ്രസ് എ കമ്മിറ്റി സെക്രട്ടറി അജിത് ബാവ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെയടക്കം തരംതാണ രീതിയിൽ അപമാനിച്ച വിനായകനെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിക്കാരനായ അജിത് ബാവയുടെ ആവശ്യം.
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. പരാതിയിൽ വിനായകനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവൻ വിനായകനാണെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അജിത് ബാവ ആവശ്യപ്പെട്ടു.
അതേസമയം ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ വിനായകൻ്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കലൂരിലെ ഫ്ലാറ്റിനുനേരെയാണ് ആക്രമണം ഉണ്ടായത്.
ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ഫ്ലാറ്റിലെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.
പോലീസും സുരക്ഷാ ജീവനക്കാരും എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.വിനായകൻ്റെ വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
“ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്നുദിവസം അവധി…”- എന്നിങ്ങനെയായിരുന്നു പുറത്തുവന്ന വീഡിയോയിലെ പരാമർശം.