വിദ്യ അട്ടപ്പാടി കോളജിലെത്തിയത് മണ്ണാര്‍ക്കാട് രജിസ്‌ട്രേഷന്‍ കാറില്‍; മഹാരാജാസില്‍ പഠിപ്പിച്ചിരുന്നുവെന്ന് ബയോഡേറ്റ; പോലീസ് കാലടിയില്‍

കൊച്ചി: കെ.വിദ്യയ്‌ക്കെതിരായ വ്യാജരേഖ വിവാദത്തില്‍ അഗളി പോലീസ് കാലടി സര്‍വകലാശാലയില്‍ പരിശോധന നടത്തുന്നു.

വിദ്യയുടെ പി.എച്ച്‌ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണ് പരിശോധിക്കുന്നത്. 2019 ബാച്ചില്‍ ഇവിടെ പി.എച്ച്‌.ഡിക്ക് ചേര്‍ന്ന വിദ്യയ്ക്ക് വേണ്ടി സംവരണ തത്വങ്ങള്‍ അട്ടിമറിച്ചിരുന്നുവെന്ന് ആരോപണം യര്‍ന്നിരുന്നു. വിദ്യ എം.എഫില്‍ ചെയ്തതും കാലടി സര്‍വകലാശാലയിലാണ്.

അതിനിടെ, വിദ്യ അട്ടപ്പാടി ഗവ.കോളജില്‍ സമര്‍പ്പിച്ച ബയോഡേറ്റയില്‍ മഹാരാജാസ് കോളജിലും കരിന്തളം പത്തിരിപ്പാല കോളജുകളിലും പഠിപ്പിപ്പിരുന്നുവെന്ന് അവകാശപ്പെടുന്നു.

വിദ്യയുടെ കയ്യൊപ്പോട് കൂടിയതാണ് ബയോഡേറ്റ. മഹാരാജാസ് കോളജില്‍ 20 മാസം അധ്യാപന പരിചയമുണ്ടെന്നാണ് രേഖപ്പെടുത്തിയിരുക്കുന്നത്. 2021 ഒക്‌ടോബര്‍ മുതല്‍ 2022 മേയ് വരെ പാലക്കാട് പത്തരിപ്പാല കോളജില്‍ പഠിപ്പിച്ചത്.

ഇവിടെയും ബയോഡേറ്റയ്‌ക്കൊപ്പം നല്‍കിയ രേഖകള്‍ അഗളി പോലീസ് പരിശോധിക്കും. എന്നാല്‍ വിദ്യ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് കോളജ് അധികൃതരുടെ വാദം.

കരിന്തളം ഗവ. കോളജില്‍ 10 മാസം പഠിപ്പിച്ച വിദ്യ, ഇൗ മാസം രണ്ടിനാണ് അട്ടപ്പാടി ഗവ. കോളജില്‍ അഭിമുഖത്തിനെത്തുന്നതും പിടിക്കപ്പെടുന്നതും.

അതേസമയം, വിദ്യ അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയത് വെളുത്ത കാറിലാണെന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു. മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ളതാണ് ഈ കാര്‍.

നമ്ബര്‍ പിന്തുടര്‍ന്ന് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Related posts

Leave a Comment