വിദ്യാര്‍ഥിയുടെ കൈ മുറിച്ച്‌ മാറ്റേണ്ടി വന്ന സംഭവം; കര്‍ശന നടപടിയെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തലശേരി ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥിയുടെ കൈ മുറിച്ച്‌ മാറ്റേണ്ടി വന്ന സംഭവത്തില്‍.

ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും അന്വേഷിച്ച്‌ റിപ്പോര്‍ട്ട് തരാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കമെന്നും രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി കുമിളിയില്‍ പ്രതികരിച്ചു.

തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പതിനേഴുകാരനായ സുല്‍ത്താന്‍ ബിന്‍ സിദ്ദീഖിന്റെ ഇടത് കൈയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവെന്നാണ് പരാതി.

അതേ സമയം ചികിത്സാപ്പിഴവല്ലെന്നും രക്തയോട്ടം നിലക്കുന്ന കംപാർട്മെന്റ് സിന്‍ഡ്രോം ബാധിച്ചതിനാലാണ് കൈമുറിച്ചുമാറ്റേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related posts

Leave a Comment