വിദ്യയെ കസ്റ്റഡിയില്‍ എടുത്തത് രക്ഷപെടാന്‍ അവസരം ഒരുക്കിയ ശേഷമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വ്യാജരേഖാ വിവാദത്തില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് ആക്ഷേപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വിവാദം ഉണ്ടായി 15 ദിവസം കഴിഞ്ഞ് വിദ്യയെ അറസ്റ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും എല്ലാ സൗകര്യവും ഒരുക്കിയ ശേഷമാണെന്നും പറഞ്ഞു. വിദ്യയെ പിടികൂടിയത് പോലീസിന്റെ നാടകമാണെന്നും പറഞ്ഞു.

വേണമെന്ന് വെച്ചാല്‍ പത്തുമിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ കഴിയുന്ന പോലീസ് വിദ്യയെ പിടികൂടാന്‍ എടുത്തത് രണ്ടാഴ്ചയോളമാണ്.

ഇപ്പോള്‍ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും പോലീസിന്റേത് കസ്റ്റഡി നാടകമാണെന്നും പറഞ്ഞു.

വിദ്യക്കെതിരായ കേസില്‍ പോലീസ് ടവര്‍ ലൊക്കേഷന്‍ പോലും നോക്കാതിരുന്നത് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത് കൊണ്ടാണ്.

ഇപ്പോള്‍ ജനവികാരം എതിരാകുന്നുവെന്ന് മനസിലായപ്പോള്‍ പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് അറസ്റ്റെന്നാണ് തന്റെ വിശ്വാസം.

പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് താന്‍ കരുതുന്നുവെന്നും പറഞ്ഞു.

Related posts

Leave a Comment