വിദേശത്ത്​ രണ്ടു മലയാളികള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ന്യൂയോര്‍ക്ക്​: വിദേശത്ത്​ രണ്ടുമലയാളികള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അമേരിക്ക ചിക്കാഗോയിലെ ഡെസ്‌പ്ലെയിന്‍സില്‍ താമസിക്കുന്ന മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ (44 വയസ്​), ലണ്ടനില്‍ താമസിക്കുന്ന വെളിയനൂര്‍ സ്വദേശി അനൂജ് കുമാര്‍ (41 വയസ്​) എന്നിവരാണ് മരിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ കഴിഞ്ഞ 11 വര്‍ഷമായി ഡിസ്‌പ്ലൈന്‍സിലാണ് കുടുംബമായി താമസിക്കുന്നത്. ജൈനമ്മ ആണ് ഭാര്യ. ഏക മകന്‍ ജിതിന്‍ സെബാസ്റ്റ്യന്‍, മരുമകള്‍ അഞ്ചു ജോസഫ്, കൊച്ചുമകന്‍ ജോയല്‍ ജിതിന്‍. സഹോദരങ്ങള്‍: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിന്‍, എല്‍സമ്മ.സംസ്കാരം പിന്നീട് നടത്തും.

രണ്ടാഴ്​ചയായി അനൂജ്​ കുമാര്‍ കോവിഡ്​ രോഗബാധിതനായി ചികിത്സയിലായിരുന്നു. അനൂജ്​ കുമാറി​​െന്‍റ കുടുംബം നാട്ടിലാണുള്ളത്​.

Related posts

Leave a Comment