പണ്ട് പെണ്ണുങ്ങള്‍ക്കാണ് രക്ഷയില്ലാതിരുന്നത് എങ്കില്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഒരു പെണ്ണ് ഏതെങ്കിലും ഒരാണിന് നേരെ ആരോപണം ഉന്നയിച്ചാല്‍ അവിടെ തീര്‍ന്നു ആ ആണിന്റെ ഭാവി എന്നതാണ് സ്ഥിതി.
നടീ നടന്മാരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പബ്‌ളിസിറ്റിയ്ക്ക് ഇടയാക്കുമെന്നു മാത്രം. നിലവില്‍ നടന്‍ വിജയ് ബാബുവിന്റെ കാര്യത്തിലും ദിലീപിന്റെ കാര്യത്തിലും ഇതിന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്‍ ഉണ്ണി മുകുന്ദനും നേരിടേണ്ടി വന്നത് പെണ്‍ വിഷയങ്ങളായിരുന്നു.
ഇപ്പോഴിതാ, ലൈംഗിക പീഡന പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്.
ഇതിന് കാരണമായി താരം ചുണ്ടിക്കാട്ടുത് തന്റെ തന്നെ അവസ്ഥയാണ്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
2018 ല്‍ ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. നടന്റെ എറണാകുളത്തെ ഫ്ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുമായിരുന്നു പരാതിക്കാരിയുടെ ശ്രമമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. ഇക്കാര്യം ഇന്ന് അമ്മ യോഗത്തില്‍ നടന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിജയ് ബാബുവിനെതിരായ നടപടിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐ സി സി നിലപാടെടുത്തത്.
കോടതി ജാമ്യാ പേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത പക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.