വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡല്‍ഹി ; വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. കുറെ നാളുകളായി ചികിത്സയിലായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ 11നായിരുന്നു അന്ത്യം.

മകളാണ് സമൂഹ മാധ്യമത്തിലൂടെ മരണവിവരം അറിയിച്ചത്.


അദ്ദേഹം ബോളിവുഡില്‍ പിന്നണി ഗായകനെന്ന നിലയില്‍ ചുവടുറപ്പിക്കുന്നത് ”നാം” എന്ന ചിത്രത്തിന് ശേഷമാണ്.

അവസ്മരണീയമായ മെലഡി ഗാനങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ന്ന ഗായകനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് ഗസലിനോടായിരുന്നു.


ഗുജറാത്തിലെ ചര്‍ഖ്്ഡി എന്ന് ഗ്രാമത്തിലായിരുന്നു പങ്കജിന്റെ ജനനം.അദ്ദേഹത്തിന്റെ സഹോദരന്‍ നേരത്തെ തന്നെ ബോളിവുഡില്‍ ത്‌ന്റെ സാന്നിധ്യമറിയിച്ചിരുന്നു.

ഗസല്‍ ലോകത്ത് പങ്കജ് പ്രശസ്തി ആര്‍ജിക്കുന്നത് ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ എന്ന ഗാനത്തോടെയാണ്.

രാജകോട്ട് സംഗീത നാടക അക്കാദമില്‍ നി്ന്ന് തബല അഭ്യസിച്ചു. പിന്നീടെ ശാസ്ത്രീയ സംഗീതവും പഠിച്ചു.


ഗസല്‍ തന്റെ ജീവതത്തിന്റെ പാതയായി തെരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുതു പഠിക്കുകയായിരുന്നു.

പിന്നീട് കാനഡയിലേക്ക് പോയി യു എസിലും കാനഡയിലും ഗസലുമായി അലഞ്ഞതിന് പിന്നാലെയാണ്

ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെ അദ്ദേഹം തന്റെ സംഗീത ലോകത്ത് വരവറിയിക്കുകയായിരുന്നു.

പിന്നീട് പങ്കജ് ഗസിലിന്റെ മുഖം തന്നെയായി മാറി.

ചുപ്കെ ചുപ്കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു

ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്സെ ദോസ്തി കരോഗ.മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ

വാലോ സുനോ, റിഷ്തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു

വികാരമാണ്. 2006-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

Related posts

Leave a Comment