ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകള്‍ ചോർത്തിയെന്ന കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി.
ബ്രിട്ടനിലെ ബെല്‍മാർഷ് ജയിലില്‍ കഴിയുകയായിരുന്ന അസാൻജ് ജയില്‍മോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയതായും വിക്കിലീക്സ് അറിയിച്ചു.
അഞ്ച് വർഷത്തിലേറെയായി അദ്ദേഹം ജയിലില്‍ കഴിഞ്ഞു വരികയാണ്.
യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇതില്‍ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്.
15 വർഷം മുമ്ബ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്ബ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ ഏഴുവർഷം അഭയം തേടിയിരുന്നു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കേസില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.