തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി.
രാവിലെ ഒമ്പതിന് ചേര്‍ന്ന സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും ചേര്‍ന്ന് സഭാ കവാടത്തില്‍ സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചും കടപരിധി നിയന്ത്രിച്ച കേന്ദ്രത്തെ കുറ്റപ്പെടുത്തിയുമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലുണ്ടായി. ‘സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ്-ഭായ്’ എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി.
സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്.
തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണ്. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്ക്കാന് കഴിയുന്നുണ്ട്. വേര്‍തിരിവില്ലാത്ത സമൂഹമായി നിലനില്ക്കാന് കേരളത്തിനു കഴിയുന്നു.
നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഭരണഘടാനമൂല്യങ്ങള് വെല്ലുവിളി നേരിടുന്നു.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. മതേതതരത്വവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കപ്പെടണം.
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും.
അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയ വികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത് മികച്ചതും ചിലവ് കുറഞ്ഞതുമായി.
അട്ടപ്പാടിയില്‍ മൊബൈല്‍ ക്ലിനിക്ക്. ലിംഗ സമത്വ ബോധവത്കരണത്തിനായി സമഗ്ര പദ്ധതി. ആര്‍ദ്രം മിഷനിലൂടെ അടിസ്ഥാന ചികിത്സ മേഖലയില്‍ നേട്ടമുണ്ടായി. പ്രസവ ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം മാറി.
സഹകരണ മേഖലയില്‍ അഴിമതി തടയാന്‍ നിയമഭേദഗതി കൊണ്ടുവന്നു.
വയോജന സംരക്ഷണത്തിലും കേരളം ഒന്നാമത് തന്നെയാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കി. നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം തടുരാനുള്ള ശ്രമത്തിലാണ്.
എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്കാന് പ്രത്യേക പരിശീലന പദ്ധതികള്‍. ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാനുകള്‍ ഏര്‍പ്പെടുത്തും.
ശക്തമായ രാജ്യത്തിന് ശക്തമായ സാമ്പത്തിക ശ്രേണി വേണം. ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം.
കടപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും ഐബിസി സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിലും കേന്ദ്രസര്ക്കാരനെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.
കടപരിധി നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.