വാളയാര്‍, പന്തളം:കുടുംബത്തോടൊപ്പമുണ്ടെന്ന് സര്‍ക്കാരിന്റെ കത്ത്, നീതി ഉറപ്പാകുംവരേ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം: വാളയാര്‍, പന്തളം സംഭവങ്ങളില്‍ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്നു കാണിച്ച്‌ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കത്ത്. ചീഫ് സെക്രട്ടറിയാണ് കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നുംകുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കി കത്തയച്ചത്.
അതേ സമയം നീതി ലഭിക്കും വരേ സമരവുമായി മുന്നോട്ടുപോകുമെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. അമ്മയോടൊപ്പമെന്ന അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക കേരളം ഒന്നിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും.
സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്
ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം വിളിച്ച ചര്‍ച്ചയില്‍ ഇരുപത് സംഘടനകള്‍ പങ്കെടുത്തിരുന്നു.

Related posts

Leave a Comment