ആലപ്പുഴ: വാളയാര്‍ ഇരട്ട പീഡനക്കേസിലെ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നുണ്ടായ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം.
മാതാവിനൊപ്പം ബാങ്കില്‍ പോയി തിരികെ വന്ന ശേഷം ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് വരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ മരിച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാളയാര്‍ ഇരട്ട പീഡനക്കേസിലെ മൂന്നാം പ്രതിയായിരുന്നു പ്രദീപ്. തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കോടതി പ്രദീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയതോടെ ഹൈക്കോടതി കേസില്‍ ഇടപെട്ടിരുന്നു. കേസില്‍ വീണ്ടും അന്വേഷണം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കേയാണ് പ്രതിയുടെ മരണം.