ഇന്ത്യയില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ കടബാധ്യത മുഴുവനായും തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി വീണ്ടും രംഗത്ത്. രാജ്യത്ത് ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച ശേഷമാണ് തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്ബും പല തവണ മല്യ ഇതേ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ആവശ്യം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ വിജയ് മല്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ട്വിറ്ററിലൂടെയാണ് വിജയ് മല്യ സര്‍ക്കാരിന് അഭിനന്ദനവും ഒപ്പം തന്റെ ആവശ്യവും അറിയിച്ചിരിക്കുന്നത്. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇന്ത്യയില്‍ വിജയ് മല്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രവര്‍ത്തനം നിര്‍ത്തി വച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമയായിരുന്നു വിജയ് മല്യ. ദയവായി വായ്പ തുക മുഴുവനായും സ്വീകരിച്ച് തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് മല്യയുടെ ആവശ്യം.
കോടികള്‍ തട്ടിച്ച് നാടുവിട്ട വിജയ് മല്യ ഇന്ത്യയുടെ കളി കാണാന്‍ സ്റ്റേഡിയത്തില്‍; കൂക്കി വിളിച്ച് കാണികള്‍
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ട് വായ്പയെടുക്കാത്തതുമായി ബന്ധപ്പെട്ട തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം യുകെ സുപ്രീം കോടതിയില്‍ മല്യ അപ്പീല്‍ നല്‍കിയിരുന്നു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടം വാങ്ങിയ തുകയുടെ 100 ശതമാനം ബാങ്കുകള്‍ക്ക് നല്‍കാമെന്ന് മല്യ മുമ്ബും ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ബാങ്കുകളൊന്നും പണം ഏറ്റെടുക്കാന്‍ തയ്യാറായില്ല, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകൊടുക്കാനും തയ്യാറായിട്ടില്ല.
കടം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്കുകള്‍ സമ്മതിക്കുന്നില്ലെന്ന് വിജയ് മല്യ