കൊച്ചി: വാഹന വായ്പകള്‍ അതിവേഗം ലഭ്യമാക്കുന്നതിന് പുതിയ സംവിധാനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക് . വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത് . അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുന്‍കാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തില്‍ പരിശോധിക്കാനുള്ള സംവിധാനം നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനത്തിലുണ്ട്.
ഫെഡറല്‍ ബാങ്കിന്‍റെ മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത് . ഭാവിയില്‍ ഇതു മറ്റിടങ്ങളിലും വ്യാപിപ്പിക്കും .
ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനും വേഗത്തില്‍ വായ്പ തരപ്പെടുത്താനും ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴി കഴിയും . ഉപഭോക്താവിന്‍റെ തിരിച്ചടവു ശേഷിയും വായ്പാ അപേക്ഷയും വിശകലനം ചെയ്യുന്നതടക്കമുള്ള നേരത്തെ ഓഫ്ലൈന്‍ ആയി ചെയ്തു വന്നിരുന്ന പ്രക്രിയകള്‍, ഈ പുതിയ അതിവേഗ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി .