വായനയുടെ വിരുന്നൊരുക്കി വരനാടൻ കഥകൾ.

എഴുത്തുകാരനും, തിരക്കഥാകൃത്തും, മാധ്യമപ്രവർത്തകനുമായ, സുനീഷ് വാരനാട് രചിച്ച പുസ്തകമാണ് വരനാടൻ കഥകൾ. മിമിക്രി സ്റ്റാൻഡ് ആപ്പ് കോമഡി, തുടങ്ങി രണ്ടു മേഖലയിലും മികച്ച പ്രകടനം കാഴ്ചവച്ച സുനീഷ് വാരനാട് അന്തരിച്ച പഴയ നടൻ അബിക്കൊപ്പം ധാരാളം സ്റ്റേജ് ഷോകളും, ഹാസ്യ സംബന്ധമായ പല സ്കിറ്റുകളും, അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യാവിഷൻ, മാതൃഭൂമി , തുടങ്ങിയ മാധ്യമങ്ങളിൽ മാധ്യമപ്രവർത്തകൻ ആയി സേവനമനുഷ്ടിച്ചു. ആക്ഷേപഹാസ്യ പരിപാടിയായ പൊളിട്രിക്സ് അദ്ദേഹം ഇന്ത്യാവിഷൻ എന്ന ചാനലിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എബിസി മലയാളം എന്ന ചാനലിനു വേണ്ടി അദ്ദേഹം ആ പരിപാടി വീണ്ടും ചെയ്തു. ഇപ്പോൾ നാദിർഷ സംവിധാനം ചെയ്യുന്ന ഒരു കുറ്റാന്വേഷണം കേന്ദ്രീകരിച്ചുള്ള ഒരു സിനിമയ്ക്ക് സുനീഷ് വാരനാട് തിരക്കഥ രചിച്ചു. ഇതിനുമുമ്പ് തിയേറ്ററുകളിലെത്തിയ മോഹൻലാൽ എന്ന സിനിമയ്ക്കും സുരേഷ് വയനാട് തന്നെയാണ് തിരക്കഥയൊരുക്കിയത്. ബഡായി ബംഗ്ലാവ് ഉൾപ്പെടെ ധാരാളം ടെലിവിഷൻ പരിപാടികൾക്കും ,സ്റ്റേജ് ഷോകൾക്കും, സുനീഷ് തിരക്കഥ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കുശേഷം പഴയ നടി സംയുക്ത വർമ്മ ക്യാമറയ്ക്കു മുൻപിൽ എത്തി അഭിനയിച്ച ഈയിടെ പുറത്തിറങ്ങിയ ഒരു പരസ്യ ചിത്രത്തിനും രചന നിർവഹിച്ചത് സുനീഷ് തന്നെയാണ്. അദ്ദേഹം എഴുതിയ ഒരു പുസ്തകം വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

വരനാടൻ കഥകൾ എന്ന പേരിൽ ഗ്രഹാതുരത്വം ഗ്രാമീണ നന്മയും, തുളുമ്പുന്ന പുസ്തകം പെട്ടെന്നുതന്നെ പുസ്തക പ്രേമികളുടെ ഹരമായി മാറി . ആമസോൺ വഴി ഈ പുസ്തകം ലഭ്യമാണ്. ഇതിനോടൊപ്പം ശ്രീനിവാസൻ, കോട്ടയം നസീർ, നാദിർഷ, രജിത് കുമാർ , സരയൂ ,രമേശ് പിഷാരടി ,തുടങ്ങി ധാരാളം കലാകാരന്മാർ ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞു കഴിഞ്ഞു. മോഹൻലാലിൻറെ ശബ്ദ അവതാരികയോടുകൂടി മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത് . വളരെ മികച്ച ഒരുപിടി ഗ്രാമീണ അന്തരീക്ഷം തുളുമ്പുന്ന നന്മയുള്ള ഈ രചന പുസ്തക പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. ഈ പുസ്തകം തികച്ചും ലൈംഗിക അശ്ലീല ചുവയുള്ള തമാശകൾ കുത്തിനിറച്ചത് അല്ല. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ വായിച്ച ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് അദ്ദേഹം ഈ പുസ്തകത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൊറോണക്കാലത്ത് മികച്ച വായനാനുഭവം സമ്മാനിക്കുന്ന നന്മയും, ഗൃഹാതുരത്വവും, ഗ്രാമീണതയും , തുളുമ്പുന്നത് ആണ് ഈ പുസ്തകം എന്നാണ് വായനക്കാരുടെ അഭിപ്രായം

Related posts

Leave a Comment