ന്യൂഡല്‍ഹി: വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങള്‍ രാജ്യത്തെ ഐടി നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കമ്ബനി വ്യക്തത വരുത്തണം. വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നയങ്ങളില്‍ മാറ്റം പറ്റില്ലെന്നും മെയ് 15ന് ഇതു നിലവില്‍ വന്നെന്നും വാട്സാപ് അറിയിച്ചു. ഇവ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് റദ്ദാക്കില്ല. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുടെ ബെഞ്ച്, വാട്സാപ്, ഫേസ്ബുക് എന്നീ കമ്ബനികളുടെയും കേന്ദ്രത്തിന്റെയും റിപ്പോര്‍ട്ട് തേടി. വിഷയം ജൂണ്‍ 3 ന് വീണ്ടും പരിഗണിക്കും.