വാട്സാപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുള്ള വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .വാട്സാപ് തന്നെ ഔദ്യോഗികമായി അറിയിച്ചുള്ള മുന്നറിയിപ്പ് പ്രകാരം ആപ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നാണ്
ഇസ്രയേലിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ സെക്യൂരിറ്റി സ്ഥാപനമായ എൻഎസ്ഒ ആണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട് .ഈ ബഗ് ഹാക്കർമാരുടെ ശ്രദ്ധയിൽ പെട്ടാൽ വാട്സാപ് ഇൻസ്റ്റാൾ ചെയ്ത ഏതു ഫോണും ഹാക്ക് ചെയ്യാനാകും.ഇതോടെയാണ് 150 കോടി ഉപയോക്താക്കളോട് ആപ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ വാട്സാപ് ആവശ്യപ്പെട്ടത്.
വാട്സാപ് വോയ്സ് കോളിലൂടെയാണ് മാൽവെയര്‍ ആക്രമണം നടത്തുന്നത്. ഇതുവഴി നുഴഞ്ഞുകയറി ഫോണിൽ നിരീക്ഷണ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും
എന്നാല്‍ നിലവിലെ വേർഷണുകളിലെ പ്രശ്നം പരിഹരിക്കാൻ വാട്സാപ്പിനു സാധിച്ചിട്ടില്ല.ഇതോടെയാണ് പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വാട്സാപ് തന്നെ ആവശ്യപ്പെട്ടത്.അതേസമയം, പ്രശ്നം പഠിച്ചുവരികയാണെന്നും ഉടൻ തന്നെ പരിഹരിക്കുമെന്നും വാട്സാപ് എൻജിനീയർമാർ അറിയിച്ചു.