തിരുവനന്തപുരം: വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു. പാര്‍ട്ടിക്ക് മാരക ലഹരി എത്തിച്ചത് നൈജീരിയന്‍ സ്വദേശികളിലൂടെയാണെന്ന് നേരത്തെ പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പ്രതി ചേര്‍ത്തത്.
ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. ബംഗളൂരുവില്‍ ഉള്ള നൈജീരിയന്‍ സ്വദേശികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 20നാണ് വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നത്. റെയ്ഡില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് അടക്കം രണ്ടു പ്രതികളുടെ ജാമ്യ ഹരജികള്‍ ഹൈകോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.
റെയ്ഡ് നടക്കുമ്ബോള്‍ 45 പുരുഷന്‍മാരും 14 സ്ത്രീകളും ഉള്‍പ്പെടെ 59 പേര്‍ ഉണ്ടായിരുന്നു. ലഹരിമരുന്ന് കൈവശംവെച്ച ഒമ്ബതുപേരെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.