വാക്സീൻ നെടുമ്പാശേരിയിൽ എത്തി; മറ്റു ജില്ലകളിലേക്ക് ഇന്നുതന്നെ അയയ്ക്കും

കൊച്ചി > സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന് കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലിറങ്ങിയത്. വാക്സിന് ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില് കൊച്ചി റീജണല് സ്റ്റോറില് സൂക്ഷിക്കും. പൂണെയിലെ സിറം ഇന്സ്റ്റിറ്റ്യൂട്ടില്നിന്ന് കൊവിഷീല്ഡ് വാക്സിനാണിത്.

15 പെട്ടി വാക്സിന് എറണാകുളം ഉള്പ്പെടെ അഞ്ച് ജില്ലകളിലേക്കാണ്. 10 പെട്ടികള് റോഡ് മാര്ഗം കോഴിക്കോടും കൊണ്ടുപോകും.

4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണല് വാക്സിന് സ്റ്റോറുകളില് നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട്നിന്നും 1,100 ഡോസ് മാഹിക്ക് നല്കണം.

വൈകുന്നേരം ആറ് മണിയോടെ അടുത്ത വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും.

നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്കാന് പ്രത്യേക സംവിധാനമേര്പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വിഹിതത്തിന് പുറമെ ലഭിക്കുന്ന വാക്സിന് കേന്ദ്ര സര്ക്കാരിന് കീഴിലെ ആശുപത്രികള്ക്കാണ്.

സംസ്ഥാനമെമ്ബാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്കുന്നത്. 3,59,549 ആരോഗ്യപ്രവര്ത്തകരാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. സര്ക്കാര് മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.

Related posts

Leave a Comment