അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഇക്കൊല്ലം വിജയ ചിത്രങ്ങളിലൊന്നായി മാറിയ സിനിമയാണ് ഇഷ്‌ക്. ഷെയ്ന്‍ നിഗം നായകവേഷത്തില്‍ എത്തിയ സിനിമ പ്രമേയപരമായിട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ആന്‍ ശീതള്‍ നായികയായി എത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു ക്ലൈമാക്‌സായിരുന്നു ഇഷ്‌കില്‍ ഉണ്ടായിരുന്നത്.
കത്രിക വെച്ച ക്ലൈമാക്സ്
സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ക്ലൈമാക്സ് രംഗത്തിന്റെ എഡിറ്റ് കോപ്പി കഴിഞ്ഞ ദിവസം സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇഷ്‌കിന്റെ, ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് സംവിധായകന്‍ അനുരാജ് മനോഹര്‍ വീഡിയോ പുറത്തുവിട്ടിരുന്നത്.
വസുധയുടെ നടുവിരല്‍ വ്യക്തമാണ് എന്നും വീഡിയോയ്ക്ക് താഴെ സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ഇഷ്‌കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഷെയ്ന്‍ നിഗത്തിന്റെതായി ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു ഇഷ്‌ക്.ഷെയ്ന്‍ നിഗത്തിനും ആന്‍ ശീതളിനും പുറമെ ലിയോണ ലിഷോയ്, മാലാ പാര്‍വ്വതി, സ്വാസിക, ജാഫര്‍ ഇടുക്കി, കൈനകരി തങ്കരാജ്, പ്രേംനാഥ് തുടങ്ങിയവരും ഇഷ്‌കില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ജേക്ക്‌സ് ബിജോയ് ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര വാദികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രമായിരുന്നു് ഇഷ്‌ക്. ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ്ലൈനുമായിട്ടാണ് ഇഷ്‌ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ്
കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവേ സദാചാരവാദികളില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഷെയ്നിനൊപ്പം ഇഷ്‌കിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.നെഗറ്റീവ് റോളിലായിരുന്നു ഷൈന്‍
നെഗറ്റീവ് റോളിലായിരുന്നു ഷൈന്‍ സിനിമയില്‍ എത്തിയിരുന്നത്. ഇഷ്‌കിലെ പ്രണയഗാനം യുടൂബ് ട്രെന്‍ഡിംഗിലെല്ലാം ഒന്നാമതായി മുന്നേറിയിരുന്നു. സിദ് ശ്രീറാമും നേഹ എസ് നായരും ചേര്‍ന്ന് ആലപിച്ച പറയുവാന്‍ ഇതാദ്യമായി എന്ന ഗാനത്തിനാണ് മികച്ച സ്വീകാര്യത എല്ലാവരും നല്‍കിയിരുന്നത്. ഷെയ്ന്‍ നിഗവും നായിക ആന്‍ ശീതളുമാണ് ഗാനരംഗങ്ങളില്‍ എത്തിയിരുന്നത്.