വഴിത്തര്‍ക്കം; ആറാട്ടുപുഴയില്‍ അയല്‍വാസികളുടെ കൂട്ടത്തല്ല്

ആറാട്ടുപുഴ: അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് 10 ആം വാര്‍ഡില്‍ പെരുമ്ബള്ളി ഭാഗത്താണ് സംഭവം. വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള അടിപിടിയില്‍ കലാശിച്ചത്.

വഴക്കിന്‍്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തടിക്കഷണം ഉപയോഗിച്ച്‌ സ്ത്രീകള്‍ മര്‍ദിക്കുന്നതടക്കം വീഡിയോയിലുണ്ട്.

സ്ത്രീകളടക്കം എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

Related posts

Leave a Comment