ഹൈദരാബാദ്: ഒരു വിവാഹവും, അതിനെ തുടര്‍ന്നുണ്ടാ കാര്യങ്ങളാണ് സെക്കന്തരാബാദിലെ ഒരു കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള ഒരു യുവതിയെ ഗ്രേറ്റര്‍ നോയിഡയിലെ യുവാവ് കഴിഞ്ഞയാഴ്ച്ചയാണ് വിവാഹം ചെയ്തത്.
വലിയ ആഘോഷങ്ങളും ഈ വിവാഹത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. എല്ലാം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയത്.എന്നാല്‍ ആദ്യ രാത്രിയില്‍ വധുവിന്റെ പരാതിയാണ് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.
തനിക്ക് കടുത്ത വയറുവേദയുണ്ടെന്ന് വധു ആ രാത്രി പറഞ്ഞിരുന്നു. വേദന രൂക്ഷമായതോടെ ആ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
ഏഴ് മാസം ഗര്‍ഭിണിയാണ് യുവതിയെന്ന് ഡോക്ടര്‍മാര്‍ ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ ഞെട്ടിപ്പോയിരുന്നു.അടുത്ത ദിവസം ഇവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. മകളുടെ ഗര്‍ഭത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഇവരുടെ കുടുംബം പറയുന്നു. എന്നാല്‍ വരനെയും,ബന്ധുക്കളെയും ഇത് അറിയിക്കാതെ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ജൂണ്‍ 26നായിരുന്നു വിവാഹം. എന്തുകൊണ്ടാണ് യുവതിയുടെ വയര്‍ വീര്‍ത്ത് കിടക്കുന്നതെന്ന് നേരത്തെ വരന്റെ ബന്ധുക്കള്‍ ചോദിച്ചിരുന്നു. അതിന് വലിയൊരു കള്ളമാണ് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞത്.
അടുത്തിടെ മൂത്രത്തില്‍ നിന്ന് കല്ലു നീക്കുന്ന സര്‍ജറിക്ക് വധു വിധേയയായിരുന്നുവെന്നും, അതുകൊണ്ടാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നുമായിരുന്നു മറുപടി നല്‍കിയത്.
എന്നാല്‍ ഏഴ് മാസം ഗര്‍ഭിണിയാണ് വധുവെന്ന കാര്യം ഡോക്ടര്‍മാര്‍ പറയുമ്പോള്‍, എന്ത് പറയണമെന്ന് അറിയാതെ ഞെട്ടലിലായിരുന്നു വരന്റെ കുടുംബം. അതേസമയം ഇരു കുടുംബങ്ങളും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്.
പോലീസില്‍ പരാതിയും നല്‍കിയിട്ടില്ല. വധുവിന്റെ കുടുംബം മകളെയും, കുഞ്ഞിനെയും വരന്റെ വീട്ടില്‍ നിന്ന് തിരിച്ചു കൊണ്ടുപോരുകയായിരുന്നു. വരന്റെ വീട്ടുകാര്‍ യുവതിയെ മകന്റെ ഭാര്യയായി കാണാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു.
സംഭവത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ നടപടികളൊന്നും എടുത്തിട്ടില്ല.വിവാഹത്തിന് ശേഷം ഇത്തരം അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ നടക്കുന്നത് ഇത് ആദ്യമായിട്ടില്ല.
ഉത്തര്‍പ്രദേശില്‍ രണ്ട് സഹോദരിമാരെ മധ്യപ്രദേശില്‍ നിന്നുള്ള സഹോദരന്മാര്‍ക്കായി വിവാഹം ചെയ്ത് നല്‍കിയ സംഭവത്തിലും അമ്പരപ്പിച്ച കാര്യങ്ങള്‍ നടന്നിരുന്നു.
ഭര്‍ത്താവിന്റെ വീട്ടിലെ സ്വര്‍ണവും,പണവുമെല്ലാം എടുത്ത് ഇവര്‍ വിവാഹം കഴിഞ്ഞ് ഒഴാഴച്ചയ്ക്കുള്ളില്‍ മുങ്ങുകയായിരുന്നു. അതേസമയം ഇതിലൊരു സഹോദരിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.
അഞ്ച് ദിവസത്തോളം മാത്രമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചത്. യുവാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്.