വലയ സൂര്യഗ്രഹണം മൂന്ന് ജില്ലകളില്‍ എല്ലായിടത്തും ദൃശ്യമാകും

തിരുവനന്തപുരം : ഈ മാസം 26ന് വലയ സൂര്യഗ്രഹണം. കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.

സൂര്യന്റെറ മദ്ധ്യഭാഗം ചന്ദ്രനാല്‍ മറക്കപ്പെട്ട് ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണും. ദീര്‍ഘവൃത്താകാര പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്ന് നില്‍ക്കുമ്ബോള്‍ അതിന്റെ പ്രത്യക്ഷ വലുപ്പം സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സംഭവിക്കുന്ന ഗ്രഹണമാണ് വലയഗ്രഹണം. കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും.
കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ സ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂര്‍ ജില്ലയില്‍ കൊളക്കാട് സാന്‍തോം ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കാസര്‍കോട് തൈക്കടപ്പുറം ബീച്ച്‌, കോഴിക്കോട് പ്ലാനറ്റേറിയം എന്നിവിടങ്ങളില്‍ ഗ്രഹണം നിരീക്ഷിക്കാന്‍ സൗകര്യമുണ്ടാകുമെന്നും ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു.

Related posts

Leave a Comment