വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി

മുംബൈ > വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില് തള്ളി. മഹാരാഷ്ട്രയില് ഒളിവില് കഴിയവേയാണ് സംഭവം.

വിനോദ് കുമറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില് വിനോദ് കുമാറിനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില് രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില് എടുത്തു. ഇതിലൊരാള്ക്ക് പ്രായപൂര്ത്തിയായിട്ടില്ല. പ്രദേശത്തെ ഒരു റിസോര്ട്ടില് ജോലി ചെയ്ത് വരികയായിരുന്നു വിനോദ്.

മദ്യപാനത്തിനിടെയുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയില് തന്നെ സംസ്കരിച്ചു.

Related posts

Leave a Comment