“വരയ്ക്കുമ്പോൾ എന്നെ വെറുതെ വിടരുത് ശങ്കർ..” എന്ന് കാർട്ടൂണിസ്റ്റിനോടു പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു. ദീപ നിഷാന്ത്.

സാഹിത്യകാരിയും, അദ്ധ്യാപികയും, മാധ്യമപ്രവർത്തക, തുടങ്ങിയ എല്ലാ നിലകളിലും തിളങ്ങിയ വ്യക്തിയാണ് ദീപാ നിശാന്ത്. ഇടക്കാലത്ത് ഒരുപാട് വിവാദങ്ങൾ ഇവർ നേരിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദീപ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറുപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. കുറുപ്പിൻറെ പൂർണ്ണരൂപം.”വരയ്ക്കുമ്പോൾ എന്നെ വെറുതെ വിടരുത് ശങ്കർ..” എന്ന് കാർട്ടൂണിസ്റ്റിനോടു പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.

ഇന്നുമുണ്ട് ഒരു പ്രധാനമന്ത്രി!

എഴുതുമ്പോൾ, വരയ്ക്കുമ്പോൾ, പാടുമ്പോൾ, വിമർശിക്കുമ്പോൾ പ്രധാനമന്ത്രിയെ വെറുതെ വിടണമെന്ന് തീട്ടൂരമിറക്കാൻ ഫേസ്ബുക്കടക്കമുള്ള കുറേ മാധ്യമങ്ങളും!

ജനാധിപത്യം ഓർമ്മയാകുന്ന ഒരു കാലത്ത് ചരിത്രകാരന്മാർ നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള ദൂരമളക്കും..

സച്ചിദാനന്ദന് വിലക്കാണത്രേ!

കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണത്രേ വിലക്ക് !

ഏത് സച്ചിദാനന്ദന്?

അടിയന്തിരാവസ്ഥക്കാലത്ത് ‘നാവുമര’മെഴുതിയ, ‘സത്യവാങ്മൂല’ത്തിൽ “രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടിയാണ് ഞാനെ”ന്നെഴുതിയ സച്ചിദാനന്ദന്!

ഇയ്യോൻ്റമ്മേ! വിലങ്ങിയതു തന്നെ!!

Related posts

Leave a Comment