കാഴ്ചശക്തി കുറവായ വരന് പവറുള്ള കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാന്‍ പോലും കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ പിന്മാറ്റം.ഉത്തര്‍പ്രദേശിലെ ഔരിയ എന്ന സ്ഥലത്താണ് സംഭവം.
അര്‍ജുന്‍ സിങ്ങിന്റെ മകളായ അര്‍ച്ചനയാണ് വിവാഹത്തിന് തൊട്ടുമുന്‍പ് പിന്മാറിയത്. ശിവ എന്ന ചെറുപ്പക്കാരനുമായാണ് അര്‍ച്ചനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ദിവസം ബന്ധുക്കളുമായി വീട്ടിലേക്ക് വരുമ്ബോള്‍ വരന്‍ കണ്ണട ധരിച്ചിട്ടുള്ളതായി വധു ശ്രദ്ധിച്ചു. ചടങ്ങില്‍ വരന്‍ കണ്ണട ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വരന് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്നായി സദസിലെ ചര്‍ച്ച.
പിന്നാലെ കണ്ണട മാറ്റിവെച്ച് പത്രം വായിക്കാന്‍ വധുവും ബന്ധുക്കളും ശിവയോട് ആവശ്യപ്പെട്ടു. വരന് ഇതിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്ന് അര്‍ച്ചന പിന്മാറിയത്.
സത്യം മറച്ചുവെച്ച് കല്യാണത്തിന് ശ്രമിച്ചു എന്നാരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ ശിവയുടെ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നല്‍കിയ സ്ത്രീധനം തിരികെ നല്‍കണമെന്ന് അര്‍ച്ചനയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും വരന്റെ കുടുംബം അതിന് തയാറായില്ല. ഇതോടെയാണ് പൊലീസ് പരാതി നല്‍കിയത്.
വരന് കാഴ്ചശക്തി കുറവായതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു.
