വരട്ടെ ഭാരത് ; വന്ദേഭാരതിനെ പ്രശംസിച്ച്‌ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിത പങ്കുവെച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ച്‌ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ എഴുതി കവിത പങ്കുവെച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. ” വരെട്ട ഭാരത് ” എന്ന് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ-റെയില്‍ പദ്ധതിയെ വിമര്‍ശിച്ചുമാണ് കവിത എഴുതിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ‘അപ്പം ‘ പരാമര്‍ശത്തെയും രൂപേഷ് കവിതയില്‍ പരിഹസിക്കുന്നുണ്ട്. വന്ദേ ഭാരതിതന്റെ കുതിപ്പ് തടയാന്‍ ശ്രമിക്കുമ്ബോള്‍ കുരുങ്ങി നില്‍ക്കുന്നത് മോദിയല്ല.

പകരം വലിക്കുന്നവരാണെന്നും കവിതയില്‍ പറയുന്നു. വൈകി എത്തിയ വന്ദേ് ഭാരതിനെ കൈനീട്ടി സ്വീകരിക്കണമെന്നും രൂപേഷ് പന്ന്യന്‍ കവിതയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രൂപേഷ് തന്റെ കവിത പങ്കുവെച്ചിരിക്കുന്നത്.

രൂപേഷ് പന്ന്യന്റെ കവിതയുടെ ആദ്യഭാഗം
വന്ദേ ഭാരത് ‘ നോട്
വരണ്ടേ ഭാരത് ‘ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര്‍ മലയാളികളല്ല.

വന്ദേ ഭാരതിന്മോദി കൊടിയുയര്‍ത്തിയാലും , ഇടതുപക്ഷം വെടിയുതിര്‍ത്താലും.

വലതുപക്ഷം വാതോരാതെ സംസാരിച്ചാലും. പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ പോയി
അപ്പം വില്‍ക്കാനും തെക്ക് വടക്കോടാനുമായി ,ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയില്‍ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോൾ….
വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി
ട്രാക്കിലാകുന്ന വന്ദേ ഭാരതി നെ നോക്കി വരേണ്ട ഭാരത്‌എ ന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻറെ ഈണം യേശുദാസിൻറെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ .

Related posts

Leave a Comment