വയനാട് ദുരന്തം; ചൂരല്‍മലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു.

ഡല്‍ഹിയില്‍ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

കണ്ണൂർ പ്രതിരോധ സുരക്ഷാസേന(ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും.

Related posts

Leave a Comment