വയനാട് കല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു.
മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ മൃതദേഹവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയാണ്.
രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒആർ കേളുവിന് നേരെ പ്രതിഷേധമുണ്ടായി. വനപാലകർക്ക് നേരെയും പ്രതിഷേധമുണ്ടായി.
രാജുവിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരവും, മകന് ഗവണ്മെന്റ് ജോലിയും നല്‍കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണപ്പെട്ടത്.