വനിത എസ്​.ഐക്കെതിരെ മോശം പെരുമാറ്റം: യുവാവിനെതിരെ കേസ്

കോ​ഴി​ക്കോ​ട്‌: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​നി​ത എ​സ്‌.​ഐ​യോ​ട്‌ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​ത യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ക​ള്ളി​ക്കു​ന്ന്‌ അ​മ്ബാ​ടി അ​നി​ല്‍​കു​മാ​റി​നെ​തി​രെ​യാ​ണ്‌ (37) കേ​സെ​ടു​ത്ത​ത്.

പൊ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്‌ പൊ​ലീ​സ്‌ കേ​സെ​ടു​ത്ത​ത്‌. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്‌ സം​ഭ​വം. ഗോ​വി​ന്ദ​പു​ര​ത്തെ ചി​ക്ക​ന്‍ സ്റ്റാ​ളി​ന്‌ മു​ന്നി​ലെ റോ​ഡി​ന്‌ ന​ടു​വി​ലാ​യി ഇ​യാ​ള്‍ സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു.

വാ​ഹ​നം റോ​ഡി​ല്‍​നി​ന്ന്‌ മാ​റ്റാ​ന്‍ ഇ​തു​വ​ഴി​യെ​ത്തി​യ പൊ​ലീ​സ്‌ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ല്‍​നി​ന്ന്‌ പാ​തി മാ​ത്രം ഇ​റ​ക്കി പാ​ര്‍​ക്ക്‌ ചെ​യ്‌​ത അ​നി​ല്‍​കു​മാ​റി​നോ​ട്‌ വ​ണ്ടി​യു​ടെ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​നം ത​ന്‍റേ​താ​ണെ​ന്നും രേ​ഖ​ക​ളും വി​ലാ​സ​വും ന​ല്‍​കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ര്‍​ന്ന്‌ വാ​ഹ​ന​ത്തി​ന്‍റെ ന​മ്ബ​ര്‍ പ​രി​ശോ​ധി​ച്ച്‌ പൊ​ലീ​സ്‌ വി​ലാ​സം ക​ണ്ടെ​ത്തി. ഇ​തെ​ല്ലാം ചോ​ദി​ക്കാ​ന്‍ പൊ​ലീ​സാ​രെ​ന്നും പെ​ണ്ണ​ല്ലെ​ങ്കി​ല്‍ കാ​ണി​ച്ചു ത​രു​മാ​യി​രു​ന്നു എ​ന്നും ഇ​യാ​ള്‍ ആ​ക്രോ​ശി​ച്ചു. ഇ​യാ​ളു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യാ​ണ്‌ യ​ഥാ​ര്‍​ഥ പേ​രും വി​ലാ​സ​വും ന​ല്‍​കി​യ​ത്‌.

Related posts

Leave a Comment