പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പി എം ജോണ്‍ (69) തലയ്ക്ക് അടിയേറ്റ് മരിച്ചു. കഞ്ചിക്കോട് വനിതാ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹോസ്റ്റല്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ജോണ്‍ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അതിക്രമിച്ച് കയറിയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമി ജോണിന്റെ തലയ്ക്ക് കമ്ബിവടികൊണ്ട് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി തലയ്ക്കടിയേറ്റ് മരിച്ചു
