വനിതാ സംവരണ ബില്ലിന് പാർലമെന്റിന്റെ അം​ഗീകാരം; പാസായത് എതിരില്ലാതെ

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടത്.

പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്സഭയിലും ബിൽ പാസായിരുന്നു. അസാദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.

ലോക്സഭയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും.

 

 

Related posts

Leave a Comment