വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയുടെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു.

കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

ഇന്നു രാവിലെ വണ്ടിപ്പെരിയാര്‍ ടൗണിലാണ് അക്രമം നടന്നത്.

പത്തുവയസ്സുകാരിയുടെ പിതാവും പാല്‍രാജും തമ്മില്‍ ടൗണില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേല്‍ക്കുന്നതും. പരിക്കുകള്‍ ഗുരുതരമല്ല.

പാല്‍രാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പീഡനക്കേസില്‍ പ്രതിയെ വെറുതെ വിട്ട ശേഷം അര്‍ജുന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പാല്‍രാജിന്റെ വീട്ടില്‍ അടക്കം ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ആക്രമണം നടത്തിയത്.

തേതുടര്‍ന്ന് അര്‍ജുന്റെ വീട്ടുകാര്‍ക്ക് തമിഴ്‌നാട്ടിലേക്ക് മാറി താമസിക്കേണ്ടിവന്നിരുന്നു.

Related posts

Leave a Comment