കൊച്ചി: വഞ്ചനാകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാ കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍.
താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നു കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.
ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീര്‍ക്കാനും, സമൂഹ മധ്യത്തില്‍ തന്റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ കെ.സുധാകരനോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ ള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ 23ന് ഹാജരാകണമെന്ന കാണിച്ച് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.
കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലും മൂന്നും നാലും പ്രതികള്‍ ഐജി ലക്ഷ്മണയും ഡിഐജിയായിരുന്ന എസ്.സുരേന്ദ്രനുമാണ്.