കണ്ണൂര്‍: പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും അജ്ഞാത സംഘം മര്‍ദിച്ചു. ഇരുപത് ദിവസം മുന്‍പാണ് സംഭവം. നാല്‍പതുകാരി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
ജൂണ്‍ 19നാണ് മലയാളികളായ ദമ്ബതികള്‍ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഭര്‍ത്താവ്. ഈ സമയം മൂന്നംഗ സംഘം നാല്‍പതുകാരിയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കി. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പിച്ചു.
തടയാനെത്തിയ ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദിക്കുകയും, മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്ബതികള്‍ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടുകയും, കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ സ്ത്രീയുടെ ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.