കണ്ണൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡിയാണ് തച്ചങ്കരി. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന തച്ചങ്കരിക്കു പോലീസ് ചീഫിന്റെ പദവിയിലെത്തുന്നതിനു തടസമായി നിന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള കുരുക്കുകള്‍ ഒരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്. തച്ചങ്കരിയെ പോലീസ് ചീഫിന്റെ പദവിയിലെത്തിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. ഇതില്‍ കെഐസ്ആര്ടിസി എംഡിയായിരുന്ന കാലത്തെ തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്കുമാര്, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് പോലീസ് മേധാവിയുടെ പദവിയിലേക്കു പരിഗണിക്കണിക്കപ്പെടുന്ന മറ്റ് രണ്ടു പേര്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...