കാട്ടാക്കട: ലോക്ക് ഡൗണിന്റെ മറവില്‍ ചാരായം വാറ്റിയ രണ്ടു പേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട മുതിയാവിള ലീന ഭവനില്‍ ജോബി(37), എറണാകുളം ആലുവ കണ്ടന്നൂര്‍ പുത്തലത്ത് വീട്ടില്‍ പ്രകാശ് എന്ന പൂര്‍ണ്ണ പ്രകാശ് (37) എന്നിവരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. ടൈല്‍സ് പണിക്കാരായ ഇരുവരും ജോബിയുടെ വീട്ടില്‍ വച്ച് രഹസ്യമായി ചാരായ വാറ്റ് നടത്തിവരികയായിരുന്നു.
പോലീസ് സംഘം ഇവിടെയെത്തുമ്ബോള്‍ ചാരായ നിര്‍മാണം നടക്കുകയായിരുന്നു. ഇവരില്‍നിന്ന് 55 ലിറ്റര്‍ കോടയും വാറ്റിക്കിട്ടിയ ഒരു ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു.
കാട്ടാക്കട ഇന്‍സ്പെക്ടര്‍ ഡി. ബിജുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സബ് ഇന്സ്പെക്ടര്മാരായാ ഗംഗപ്രസാദ്, ശ്രീജിത്ത് ജനാര്ദനന്, മഹേശന്, സുരേന്ദ്രന് എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിമോന്‍, ബിജു, ജയപ്രകാശ്, വിനോദ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ റുബായ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി.