ഗ്യാംഗ്സ്റ്റർ ലോറൻസ് ബിഷ്ണോയിയെ പുകഴ്ത്തി സമൂഹമാദ്ധ്യമ പോസ്റ്റുമായി സംവിധായകൻ രാം ഗോപാല്‍ വർമ. ലോറൻസ് ബിഷ്ണോയിയുടെയത്ര സൗന്ദര്യം ഒരു സിനിമാതാരത്തിനും ഇല്ലെന്നാണ് രാം ഗോപാല്‍ വർമ പറയുന്നത്.
സംവിധായകന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്.
‘ഒരു വലിയ ഗ്യാംഗ്സ്റ്ററെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു നിർമാതാവും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ എന്നിവരെപ്പോലുള്ളവരെ വച്ച് സിനിമ ചെയ്യില്ല. എന്നാലിവിടെ നോക്കൂ, ബിഷ്ണോയിയെക്കാളും സൗന്ദര്യമുള്ള ഒരു സിനിമാതാരത്തിനെ എനിക്കറിയില്ല’- എന്നാണ് രാം ഗോപാല്‍ വർമ എക്സില്‍ കുറിച്ചത്.
സംവിധായകന്റെ പോസ്റ്റിന് വിവിധ തരത്തിലെ കമന്റുകളും ലഭിക്കുന്നുണ്ട്. ബിഷ്ണോയുടെ ബയോപിക് എടുക്കൂവെന്നും അത് സൂപ്പർഹിറ്റ് ആയിരിക്കുമെന്നും ചിലർ കമന്റ് ചെയ്തു. ‘ബിഷ്ണോയിയായി സല്മാൻ ഖാനെ കാസ്റ്റ് ചെയ്താല്‍ വലിയൊരു വിരോധാഭാസം ആയിരിക്കം, ബിഷ്ണോയിയുടെ കഥാപാത്രം അയാളെതന്നെ ഏല്‍പ്പിക്കൂ’ എന്നുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
കഴിഞ്ഞദിവസവും സംവിധായകൻ ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ‘1998ല്‍ മാൻ കൊല്ലപ്പെടുമ്ബോള്‍ ലോറൻസ് ബിഷ്ണോയിക്ക് വെറും അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. 25 വർഷത്തോളമായി ബിഷ്ണോയ് പക കൊണ്ടുനടക്കുകയാണ്. ഇപ്പോള്‍ 30ാം വയസില്‍ സല്‍മാനെ കൊലപ്പെടുത്തി പ്രതികാരം ചെയ്യുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് അയാള്‍ പറയുന്നു. ഈ മൃഗസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ?’- എന്നായിരുന്നു രാം ഗോപാല്‍ വർമ ഇതിനുമുൻപ് എക്സില്‍ കുറിച്ചത്.