ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവിറങ്ങി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രനിര്‍ദ്ദേശം പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ വ്യക്തത വരുന്നത്. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച്‌ ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം.
ഗ്രീന്‍ സോണുകളില്‍ പരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഗ്രീന്‍ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കു. അതും അമ്ബത് ശതമാനം ആളുകള്‍ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.

Related posts

Leave a Comment